KeralaLatest NewsNews

ഇടത്,​ വലത് മുന്നണികള്‍ മുന്നോട്ടുവച്ച പ്രകടനപത്രിക തട്ടിപ്പാണെന്ന് ശോഭാസുരേന്ദ്രന്‍

കുളത്തൂര്‍ : ഇടത്,​ വലത് മുന്നണികള്‍ മുന്നോട്ടുവച്ച പ്രകടനപത്രിക തട്ടിപ്പാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍. ഇന്നലെ ആറ്റിപ്രയില്‍ സംഘടിപ്പിച്ച മഹിളാമോര്‍ച്ച സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍.

Read Also : ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യദിനങ്ങള്‍ ; ഏവരും അറിഞ്ഞിരിക്കേണ്ടത് 

“1987ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ 10 ലക്ഷം യുവതീ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാല്‍ അധികാരത്തിലെത്തിയശേഷം അവര്‍ ഇക്കാര്യം മറന്നു. അന്ന് വാഗ്ദാനലംഘനത്തിനെതിരെ സമരം ചെയ്‌ത തൊഴില്‍ രഹിതരായ യുവജനങ്ങളെ കളിയാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്‌തത്. ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കാന്‍ മത്സരിക്കുകയാണ്. ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാന്‍ കടമെടുക്കുന്ന സര്‍ക്കാരിനെ ജനം തിരിച്ചറിയും”, ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സഹായം ലഭിക്കുന്നതുകൊണ്ട് മാത്രമാണ് സംസ്ഥാനത്തെ ട്രഷറികള്‍ ഇപ്പോഴും പൂട്ടാതെ മുന്നോട്ടുപോകുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷമാകാന്‍ കഴിയാത്ത അതേ സാഹചര്യമാണ് കോണ്‍ഗ്രസിന് കേരളത്തിലും വരാന്‍ പോകുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനും കഴക്കൂട്ടത്തിനും ഇടയിലുള്ള ഒരു പാലമായി താന്‍ പ്രവര്‍ത്തിക്കുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ഇന്നലെ രാവിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച അവര്‍ ചെമ്പഴന്തി , ആറ്റിപ്ര, ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, ചന്തവിള, കടകംപള്ളി, ചെല്ലമംഗലം തുടങ്ങിയ ഭാഗങ്ങളില്‍ പ്രചാരണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button