KeralaLatest News

ശോഭാ സുരേന്ദ്രന്റെ വിജയത്തിനായി ഒറ്റയാൾ പോരാട്ടം : പ്രചാരണം നടത്തുന്ന യുവാവിന്റെ വീഡിയോ വൈറൽ

ശോഭയെ പോലെ ഒരു തീപ്പൊരി നേതാവിനെ എല്ലാ മണ്ഡലവും ആഗ്രഹിക്കുന്നതുമാണ്.

കഴക്കൂട്ടം മണ്ഡല പ്രചരണത്തിൽ നിന്ന് വേറിട്ടൊരു പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു യുവാവ് ഒറ്റയ്ക്ക് മൈക്കും സ്പീക്കറും ഒക്കെ പിടിച്ചു ശോഭാ സുരേന്ദ്രനായി വോട്ടു തേടുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ മത്സരത്തിനായി എത്തിയപ്പോൾ തന്നെ എൻഡിഎ പ്രവർത്തകർ ആവേശത്തിലാണ്. ശോഭയെ പോലെ ഒരു തീപ്പൊരി നേതാവിനെ എല്ലാ മണ്ഡലവും ആഗ്രഹിക്കുന്നതുമാണ്.

ശബരിമല മുഖ്യവിഷയമാക്കി കൊണ്ടാണ് ശോഭാ സുരേന്ദ്രന്‍ ഇവിടെ പോരിനിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ ഈ പ്രചരണം ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ട എന്ന് സിപിഎം നേതൃത്വം കടകംപള്ളി സുരേന്ദ്രനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല സംഭവങ്ങളില്‍ ഖേദപ്രകടനം നടത്തിയ കടകംപള്ളിയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു.

അതേസമയം ഡോ. എസ്‌എസ് ലാലിന് വിനയാകുന്നത് തന്റെ പഴയ ഫേസ്‌ബുക്ക് കുറിപ്പുകളാണ്. യുവതീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള ഈ പോസ്റ്റുകള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നു കഴിഞ്ഞു.

തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ 14, 76,76,81 എന്നീ വാര്‍ഡുകളും ചേര്‍ന്നതാണ് കഴക്കൂട്ടം മണ്ഡലം. സംസ്ഥാനത്ത് ബിജെപിക്ക് വേരോട്ടമുള്ള അവര്‍ വിജയപ്രതീക്ഷ അധികം വെച്ചുപുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button