Latest NewsNewsKuwaitGulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൊച്ചന്നൂര്‍ പൊന്നഞ്ചാത്തയില്‍ മുഹമ്മദ് (59) ആണ് മരിച്ചിരിക്കുന്നത്.

സമീപകാലത്ത് ഹൃദയ ശസ്‍ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഇദ്ദേഹം. കുവൈത്തില്‍ അല്‍ റായില്‍ നിന്ന് അബ്ബാസിയയിലേക്ക് വരുന്ന വഴിയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സിക്സ്ത്ത് റിങ് റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. ഭാര്യ – ഹസീന, മക്കള്‍ – റിത്‍യാന, രഹന, റയ്‍ഹാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button