Latest NewsIndia

ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും നേടി ഭരണം പിടിച്ചെടുത്ത് ബിജെപി, നന്ദി അറിയിച്ച് പ്രധാനമന്ത്രി

ബിജെപിയ്ക്ക് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് ഗോവയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ ഗോവയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും ലഭിച്ച അഭിനന്ദനമാണ് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയ്ക്ക് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് ഗോവയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ബിജെപിയുടെ വികസനം എന്ന അജണ്ടയ്ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച കാര്യകര്‍ത്താക്കളെ പ്രശംസിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ആറില്‍ അഞ്ച് സീറ്റുകള്‍ നേടിയാണ് ഗോവ മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണം ബിജെപി പിടിച്ചെടുത്തത്. മാര്‍ച്ച്‌ 20ന് നടന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു. അന്നേ ദിവസം പനാജി സിറ്റി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button