Latest NewsKeralaNewsIndia

‘പോരാളി ഷാജി’യെ കൈവിട്ട് എൽ.ഡി.എഫ്; പിടി വീഴും

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പൊലീസിൽ പരാതി നൽകി എൽ ഡി എഫ്. സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിനെതിരെ എൽ.ഡി.എഫ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ചെങ്ങന്നൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് മോശം പോസ്റ്റർ നിർമ്മിച്ചുവെന്നും ഇത് പ്രചരിപ്പിച്ചുവെന്നുമാണ് എൽ ഡി എഫ് ആരോപിക്കുന്നത്. സമുദായ സൗഹാർദ്ദം തകർക്കാൻ ബോധപൂർവം നിർമ്മിച്ച ഇത്തരം പോസ്റ്ററുകളെ അംഗീകരിക്കാൻ കഴിയില്ലെന്നും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Also Read:തമിഴ്‌നാട്ടിൽ ​​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒറ്റക്കെട്ടായി സി.​പി.​എ​മ്മും കോ​ണ്‍​ഗ്ര​സും മു​സ്​​ലിം​ലീ​ഗും

നേരത്തേ, പോരാളി ഷാജിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് സുധീരൻ പരാതിയിൽ വ്യക്തമാക്കിയത്. സുധാകരന്റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button