KeralaCinemaMollywoodLatest NewsNewsEntertainment

കടക്കൽ ചന്ദ്രൻ സത്യപ്രതിജ്‌ഞ ചെയ്യുന്നു ‘വണ്‍’ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തും. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രി കടക്കൽ രാമചന്ദ്രനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായത്.

വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മുരളി ഗോപി പ്രതിപക്ഷ നേതാവ് മരംപള്ളി ജയാനന്ദനായും ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറി ബേബിച്ചനായും വേഷമിടുന്നു. ഇരുവരേയും കൂടാതെ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത്, സലീം കുമാര്‍, ബാലചന്ദ്രമേനോന്‍, മധു, നിമിഷ സജയന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. വൈദി സോമസുന്ദരം ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button