CricketLatest NewsNewsSports

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം; ന്യൂസിലാന്റിന് ജയം

ന്യൂസിലാന്റ് നായകൻ ടോം ലാഥം നേടിയ മിന്നും ശതകത്തിന്റെ മികവിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്റിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ന്യൂസ്‌ലാന്റ് ലക്ഷ്യം മറികടന്നു. ന്യൂസ്‌ലാന്റിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമാകുമ്പോൾ ടീം നേടിയത് വെറും 53 റൺസായിരുന്നു.

മാർട്ടിൻ ഗപ്ടിൽ (20), ഹെന്റി നിക്കോൾസ് (13), വിൽ യംഗ് (1) എന്നിവരെ നഷ്ടമായ ന്യൂസ്‌ലാന്റിനുവേണ്ടി നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ കോൺവേയും ടോം ലാഥവും ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 113 റൺസാണ് കോൺവേയും ടോം ലാഥവും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 72 റൺസ് നേടിയ ഡെവൺ കോൺവേ റണ്ണൗട്ട് ആയി പുറത്തുപോയപ്പോൾ ജെയിംസ് നീഷിനൊപ്പം(30) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടോം ലാഥം 110 റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനുവേണ്ടി മഹേദി ഹസൻ രണ്ട് വിക്കറ്റ് നേടി.

shortlink

Post Your Comments


Back to top button