Latest NewsKeralaNews

‘ചീഞ്ഞളിഞ്ഞ താമര ഗുരുവായൂരപ്പന് ഇഷ്ടമില്ല’, എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ ട്രോളുമായി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘തലശ്ശേരി, ഗുരുവായൂർ, ദേവികുളത്തുനിന്നും ഒരുകാര്യം വ്യക്തം, കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇപ്പോഴുമിവിടെ തടസ്സം നിൽക്കുന്നു.’- ഇതായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചത്.

https://www.facebook.com/swamisandeepanandagiri/posts/5563492963675825

”ചീഞ്ഞളിഞ്ഞ താമര ഗുരുവായൂരപ്പന് ഇഷ്ടമില്ല! ഗുരുവായൂർ സ്വർണ പ്രശ്നത്തിൽ കണ്ടത് !!!”- ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതിനെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റുകൾക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളാണ് നിറയുന്നത്.

https://www.facebook.com/swamisandeepanandagiri/posts/5563550967003358

shortlink

Related Articles

Post Your Comments

Related Articles


Back to top button