NattuvarthaLatest NewsNews

സഹോദരിയുടെ വീട്ടിൽ നിന്ന് മോഷണം; യുവാവ് അറസ്റ്റിൽ

പനമരം; സഹോദരിയുടെ വീട്ടിൽ നിന്നു 16 പവൻ സ്വർണാഭരണം മോഷ്ടിച്ച് യുവാവ് പോലീസ് പിടിയിൽ. കമ്പളക്കാട് മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫി(25)യെയാണു കമ്പളക്കാട് എസ്ഐ ശ്രീദാസും സംഘവും കൽപറ്റയിൽ നിന്നും പിടികൂടിയിരിക്കുന്നത്. പ്രതിയുടെ പക്കൽ 5 പവനോളം സ്വർണം കണ്ടെത്തിയിരിക്കുന്നു. ബാക്കി സ്വർണം സംസ്ഥാനത്തിന് പുറത്തും മറ്റുമായി വിൽപന നടത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. സ്വർണം വിറ്റ് വാങ്ങിയ ലാപ്ടോപ്പും ക്യാമറയും മൊബൈലും കണ്ടെടുത്തു. കഴിഞ്ഞ 15നാണ് സ്വർണം നഷ്ടപ്പെട്ടത്. ഇവരുടെ പിതാവ് മൊയ്തുവിന്റെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു സഹോദരൻ അറസ്റ്റിൽ ആയിരിക്കുന്നത്. മുഹമ്മദ് ഷാഫി മുൻപ് കമ്പളക്കാട് എടിഎം കവർച്ച ശ്രമത്തിലെ പ്രതി കൂടിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button