Latest NewsNewsIndia

തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി പിന്നിട്ട് ജിഎസ്ടി വരുമാനം

ദില്ലി : തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടിയോളം ജിഎസ്ടി വരവ് ഉണ്ടായെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ഈ വരവ് വ്യക്തമാക്കുന്നുവെന്ന് താക്കൂര്‍ പറഞ്ഞു.

Read Also : ബേക്കറിയിൽ കയറി ചിപ്‌സ് പായ്ക്കറ്റ് മോഷ്ടിക്കുന്ന പക്ഷിയുടെ വീഡിയോ വൈറൽ ആകുന്നു 

സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ നല്ല രീതിയില്‍ ഫലം കണ്ടു എന്നാണ് വ്യക്തമാകുന്നത്. കൊവിഡിനെ മറികടന്ന് നല്ല വരുമാനം തന്നെ പലയിടത്തും ഉണ്ടായി. ജിഎസ്ടി വരുമാനം വര്‍ധിച്ചിരിക്കുകയാണ്. ഈ അഞ്ച് മാസ കാലഘട്ടത്തിലെ ജിഎസ്ടി വരുമാനം അതിന് മുമ്ബുള്ള ഇതേ കാലയളവിനേക്കാള്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. വി ഷേപ്പ് സാമ്പത്തിക മുന്നേറ്റമാണ് മൂന്നാം പാദത്തില്‍ ഉണ്ടാവാന്‍ പോകുന്നത്. ജിഡിപി നിരക്കുകള്‍ മെച്ചപ്പെടുന്നുണ്ടെന്നും താക്കൂര്‍ വ്യക്തമാക്കി.

2018നും 2020നും ഇടയില്‍ ജിഎസ്ടി വരവ് ചെറിയ തോതിലാണ് വളര്‍ച്ച നേടിയത്. 2017ല്‍ 7,40650 കോടിയാണ് ജിഎസ്ടിയിലൂടെ കേന്ദ്രത്തിന് ലഭിച്ചത്. 2019ല്‍ 11,77368 കോടിയും 2020ല്‍ 12,221116 കോടിയായും വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും ഒരു മാസം കൂടി ബാക്കിയിരിക്കെ ഫെബ്രുവരി വരെ 10,12903 കോടിയാണ് ജിഎസ്ടിയിലൂടെ കേന്ദ്രത്തിന് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുകളില്‍ പോകുമെന്ന് വ്യക്തമാണ്. ഇ-വേ ബില്ലിലൂടെയും കേന്ദ്രം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button