KeralaLatest NewsNewsIndia

കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ ഉണ്ടാക്കാനുള്ള ശ്രമത്തിൽ രാഹുൽ ഗാന്ധി

സി പി എമ്മിനെ രൂക്ഷമായി വിമർശിക്കാനും രാഹുൽ മറന്നില്ല

പെരുമ്പാവൂര്‍: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിൽ കഴിവുള്ള നിരവധി സ്ത്രീകളുണ്ടെന്നും അവരിൽ ഒരാളെ കേരള മുഖ്യമന്ത്രി ആക്കുമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനായി കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവണം. എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണത്. കുറച്ച് സമയമെടുക്കുമെന്ന് മാത്രം. എങ്കിലും അതിനായുള്ള ശ്രമം ഞാന്‍ തുടരും,’ രാഹുല്‍ പറഞ്ഞു. കേരളത്തില്‍ ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പറഞ്ഞ രാഹുൽ ന്യായ് പദ്ധതിയെ കുറിച്ച് വിശദമാക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുല്‍ കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയിരുന്നു. സി പി എമ്മിനെ രൂക്ഷമായി വിമർശിക്കാനും രാഹുൽ മറന്നില്ല. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി.പി.ഐ.എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുകയാണെന്നും രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button