Latest NewsNewsIndia

‘മമത പദവിയൊഴിയാതെ സംസ്ഥാനത്തെ പകർച്ചവ്യാധികൾ വിട്ടൊഴിയില്ല’; അമിത് ഷാ

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമത മഹാമാരികളുടെ സുഹൃത്താണെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മമത ബാനർജി അധികാരത്തിൽ വന്ന ശേഷം ഡെങ്കിപ്പനിയും, മലേറിയയും വ്യാപിക്കാൻ ആരംഭിച്ചു. മമത പദവിയൊഴിയാതെ ഡെങ്കിയും, മലേറിയയും പോലുള്ള മഹാമാരികൾ സംസ്ഥാനത്ത് നിന്നും വിട്ടൊഴിയില്ല. ഡെങ്കിയുടെയും, മലേറിയുടെയും സുഹൃത്താണ് മമതാ ബാനർജിയെന്നും അമിത് ഷാ ആഞ്ഞടിച്ചു.

Read Also :  അരികെ: ഇവിടെ അതിർവരമ്പുകൾ ഇല്ല, മലയാളികൾക്കു മാത്രമായി ഒരു ഡേറ്റിങ് ആപ്പ്

ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിക്കൂ, രണ്ട് വർഷത്തിനുള്ളിൽ പകർച്ച വ്യാധികളെ ഇല്ലാതാക്കാം. പ്രധാനമന്ത്രി ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോൾ, മമതാ ബാനർജി അനന്തിരവന് വേണ്ടി പ്രവർത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഝർഗ്രാം ഗോത്ര വിഭാഗത്തിന്റെയും, കാടിന്റെയും മണ്ണാണ്. ഇവിടെ മമത സർക്കാർ രൂപീകരിച്ചു. എന്നാൽ സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ല. ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. മമതയെ ഉപേക്ഷിക്കൂ. നരേന്ദ്ര മോദിയുടെ താമരയ്ക്ക് വോട്ട് ചെയ്യൂ. ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button