KeralaLatest NewsNewsCrime

സ്വർണാഭരണവും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽനിന്നും സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ യുവാവിനെ ദിവസങ്ങൾക്കകം പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എ ആർ നഗർ കുന്നുംപുറം സ്വദേശി മുഹമ്മദ് ഫർഹാൻ(21)നെയാണ് മോഷണം നടത്തി ദിവസങ്ങൾക്കുള്ളിൽ തിരൂരങ്ങാടി സി ഐ സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോഷ്ടിക്കപ്പെട്ട സ്വർണ്ണാഭരണം കുഴിച്ചിട്ട നിലയിൽ വീട്ടുവളപ്പിൽ നിന്നും, ബാക്കി കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ നിന്നും പൊലിസ് കണ്ടെത്തുകയുണ്ടായി. കൂടാതെ പണം വീട്ടിലെ അലമാരിയിൽനിന്നും റിയാലുകൾ കൊണ്ടോട്ടിയിലെ കടയിൽനിന്നും കണ്ടെടുത്തിരിക്കുന്നു. കുന്നുംപുറം കുന്നത്ത് തടത്തിൽ അബ്ദുൽ ഖാദറിന്റെ വീട്ടിലാണ് കഴിഞ്ഞ 21ന് രാത്രി മോഷണം നടന്നത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും 350 സഊദി റിയാലുമാണ് മോഷണം പോയത്.അബ്ദുൽ ഖാദർ അസുഖം കാരണം കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട് പൂട്ടി പോയതായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button