CricketLatest NewsNewsSports

പരിക്ക്; ശ്രേയസ് അയ്യർ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരിക്കേറ്റ ശ്രേയസ് അയ്യർ പുറത്ത്. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ശ്രേയസിന് നഷ്ടമാകും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയ അയ്യരിന് ആദ്യ ചില മത്സരങ്ങൾ നഷ്ടമാകുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 10ന് മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ എതിരാളികൾ.

ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ചെയ്ത ഇന്ത്യ നിശ്ചിത 50ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തിൽ റിഷഭ് പന്തോ അജിങ്ക്യാ രഹാനെയോ ശിഖർ ധവാനോ ആയിരിക്കും ഡൽഹി ക്യാപിറ്റൽസിനെ നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button