KeralaLatest NewsNewsCrime

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കൊട്ടിയം ∙ 2 കിലോ കഞ്ചാവുമായി 2 യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊട്ടിയം അനുഗ്രഹയിൽ റെജി(24), മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിൽ ഹൈദർ ഫറൂഖ്(25) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ചൊവ്വ രാത്രി 9.30നു കൊട്ടിയം ജംക്‌ഷനിൽ മയ്യനാട് റോഡിൽ നിന്നാണ് ഇരുവരെയും കൊട്ടിയം ഇൻസ്പെക്ടർ വി.കെ.ശ്രീധരനും എസ്ഐമാരായ സജീർ, പ്രവീൺ നായർ, സംഗീത, അനൂപ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നു കൊണ്ടുവന്നതാണു കഞ്ചാവ്. സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ചാണു വിൽപന നടത്തിയിരുന്നത്. ഇരുവർക്കുമെതിരെ നേരത്തെയും ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button