KeralaLatest NewsNewsCrime

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെയ്ത പ്രതി വീണ്ടും പിടിയിൽ

കു​ള​ത്തൂ​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെയ്ത കേസിലെ പ്രതിയായ യു​വാ​വ് ര​ണ്ടാം​ ത​വ​ണയും പോലീസ് പിടിയിലായിരിക്കുന്നു. കു​ള​ത്തൂ​പ്പു​ഴ മ​ഠ​ത്തി​ക്കോ​ണം അ​നീ​ഷ് ഭ​വ​നി​ല്‍ അ​ജി​ത് (22) നെയാണ് ക​ഴി​ഞ്ഞ​ദി​വ​സം കു​ള​ത്തൂ​പ്പു​ഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ ഒ​രു വ​ര്‍ഷം മുൻപ് ഇയ്യാൾ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്രമിച്ചിരുന്നു .ഈ സംഭവത്തെ തുടർന്നാണ് പ്രതിയെ പോ​ക്സോ ചു​മ​ത്തി കു​ള​ത്തൂ​പ്പു​ഴ പോലീസ് പി​ടി​കൂ​ടി​യത് .

എന്നാൽ അതേസമയം പ്രതിയായ അ​ജി​ത് മൂ​ന്നു​മാ​സം മുൻപ് ജ്യാമ്യത്തിലിയിറങ്ങിയിരുന്നു. അതേസമയം ക​ഴി​ഞ്ഞ ​ദി​വ​സമാണ് പ്രതി വീ​ണ്ടും ഇ​തേ പെ​ണ്‍കു​ട്ടി​യെ ആ​ളി​ല്ലാ​ത്ത ബ​ന്ധു​വീ​ട്ടി​ലെ​ത്തി​ച്ച്‌​ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്രമിച്ചിരിക്കുന്നത്​. ഇത് സം​ബ​ന്ധി​ച്ച്‌ സ​മീ​പ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ര്‍ ന​ല്‍കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്നാണ് പൊ​ലീ​സ് ഇയ്യാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ റി​മാ​ന്‍ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button