KeralaLatest NewsNews

മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്

പോലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്

കാസർകോട്: പോലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. മഞ്ചേശ്വരത്ത് വെച്ചാണ് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രി 9.30 ന് മിയാപദവിൽ വെച്ചായിരുന്നു സംഭവം.

Read Also: വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം; കേരളത്തിൽ ഭരണം തുടരുമോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് യെച്ചൂരി

വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നാട്ടുകാർക്ക് നേരെയും ഇവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാത്രിയിൽ നാട്ടുകാർക്ക് നേരെ അജ്ഞാത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് പോലീസിന് നേരെ സംഘം വെടിയുതിർത്തത് എന്നാണ് വിവരം.

Read Also: നിങ്ങൾക്കെന്താ? ഞാൻ എൻ്റെ നെഞ്ചത്തല്ലേ ടാറ്റൂ ചെയ്തത്?; സദാചാര ആങ്ങളമാർക്ക് കിടിലൻ മറുപടിയുമായി മഞ്ജു

shortlink

Related Articles

Post Your Comments

Related Articles


Back to top button