Latest NewsKeralaNewsCrime

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുട്ടത്തറ സ്വദേശി വൈശാഖ് കുമാർ (24), പത്തനംതിട്ട സ്വദേശി അഭിജിത് അശോക് (24) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് ഒന്നാം പ്രതിയായ വൈശാഖ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. താൻ മജീഷ്യനാണെന്നും മെന്‍റലിസ്റ്റ് ആണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. തുടർന്ന് തന്ത്രപൂർവ്വം പെൺകുട്ടിയെ ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി അബോധാവസ്ഥയിലാക്കി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർസിറ്റി അസ്സി. കമ്മീഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button