KeralaLatest NewsNews

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കൂടുതൽ കേന്ദ്രനേതാക്കൾ; നദ്ദയും രാജ്‌നാഥ് സിംഗും നാളെ കേരളത്തിൽ

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയാദ്ധ്യക്ഷൻ ജെപി നദ്ദയും എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയാദ്ധ്യക്ഷൻ ജെപി നദ്ദയും എത്തുന്നു. ശനിയാഴ്ച്ച വൈകുന്നേരമാണ് കേന്ദ്രനേതാക്കൾ സംസ്ഥാനത്തെത്തുക.

ഞായറാഴ്ച്ച രാജ്‌നാഥ് സിംഗ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ജെപി നദ്ദ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും റോഡ് ഷോ നടത്തും.

Read Also: വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം; കേരളത്തിൽ ഭരണം തുടരുമോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് യെച്ചൂരി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികൾക്കായി ഞായറാഴ്ച്ച കേരളത്തിലെത്തും. മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാടും ഏപ്രിൽ ഒന്നിന് കോന്നിയിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈൻ എന്നിവരും സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.

Read Also: പാംഗോംഗ് മേഖലയിൽ നിന്നും അതിർത്തി സേനകൾ പിന്മാറി; ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം

shortlink

Related Articles

Post Your Comments


Back to top button