KeralaLatest NewsNews

കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ ; രാഹുൽ ഗാന്ധി

പാലക്കാട് : കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധനമില്ലാത്ത കാറാണ് കേരളത്തിലെ സാമ്പത്തിക രംഗമെന്നും അത് സ്റ്റാർട്ട് ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിണറായിയോട് പറയാനുള്ളത് പെട്രോൾ ഇല്ലാതെ താങ്കൾ എത്ര തിരിച്ചാലും വാഹനം സ്റ്റാർട്ടാവില്ല എന്നാണ്. പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാവില്ല. കഴിഞ്ഞ 5 വർഷത്തെ കുറിച്ച് താൻ ഒന്നും പറയാതെ സഹായിച്ചാൽ പോലും ഭാവിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. തകർന്ന കേരള സമ്പദ് വ്യവസ്ഥ പുനരുജീവിപ്പിക്കാൻ എന്താണ് ഇടത് പക്ഷത്തിന് ചെയ്യാനാവുക എന്നും രാഹുൽ ചോദിച്ചു.

Read Also  :  നെഞ്ചുവേദന; രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാൻ ഉറപ്പ് പറയുന്നു കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫിനാവില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 55 ശതമാനവും യുവാക്കളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും രാഹുൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button