KeralaLatest NewsNews

ശബരിമലയിൽ ഈഴവർക്കും മുസ്​ലിംകൾക്കും ക്ഷത്രിയർക്കും മാത്രമാണ് അവകാശമെന്ന് ഈഴവ മഹാജനസഭ

എൻ.എസ്​.എസിന് ശബരിമലയിൽ എന്ത്​ കാര്യമെന്ന് ഈഴവ മഹാജനസഭ

കൊല്ലം: ശബരിമലയിൽ ഈഴവർക്കും ക്ഷത്രിയർക്കും മുസ്​ലിംകൾക്കും മാത്രമാണ് അവകാശമുള്ളതെന്ന് ഈഴവ മഹാജനസഭ. ശബരിമലയിൽ ഈഴവർക്കും ക്ഷത്രിയർക്കും മുസ്​ലിംകൾക്കും മാത്രം അവകാശമുള്ളപ്പോൾ എൻ എസ് എസിന് എന്താണ് അവിടെ കാര്യമെന്നാണ് ഈഴവ മഹാജനസഭ ചോദിക്കുന്നത്. സുപ്രീംകോടതി വിധിയനുസരിച്ച്​ വിശ്വാസികളായ എല്ലാ സ്​ത്രീകൾക്കും അവിടെ, പ്രവേശനം നൽകണമെന്നും സഭ അഭിപ്രായപ്പെട്ടു.

Also Read:മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്ന് സണ്ണിവെയ്ൻ ; കേരളത്തിൽ തുടർഭരണമുണ്ടാകുമെന്നും താരം

‘സുപ്രീംകോടതി വിധിയനുസരിച്ച്​ വിശ്വാസികളായ എല്ലാ സ്​ത്രീകൾക്കും അവിടെ, പ്രായഭേദമന്യേ പ്രവേശനം നൽകണം. പിണറായി സർക്കാറിൻ്റെ മുൻ തീരുമാനത്തിൽ ഒരുമാറ്റവും വരുത്താൻ പാടില്ല. സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതാണ്. എൻ.എസ്​.എസിനെപ്പോലുള്ള സവർണ വർഗീയ സംഘടനകളുടെ ഈ ജാതിക്കളി ഈഴവ-തീയ-മുസ്​ലിം സമുദായങ്ങൾ മനസ്സിലാക്കി പ്രതികരിക്കേണ്ടതാണ്’ എന്നും സഭ അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ വിശ്വാസവും ആചാരവും സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാ പാർട്ടികൾക്കും ഉണ്ടെന്ന് കഴിഞ്ഞ ദിവസം എൻ എസ് എസ് പ്രതികരിച്ചിരുന്നു. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് എൻ എസ് എസ് പലയാവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button