KeralaLatest NewsNews

‘അന്നം മുടക്കികള്‍’; വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

അന്നം മുടക്കികളായ യുഡിഎഫിനെതിരെ ഇന്ന് എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നും റഹീം അറിയിച്ചു.

കഞ്ഞിവെച്ച് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് കഞ്ഞിവെച്ച് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയത്. തിരുവനന്തരപുരം പാളയം മാര്‍ക്കറ്റ് പരിസത്തുവെച്ച് നടന്ന പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം നേതൃത്വം നല്‍കി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്‌പെഷ്യൽ അരി തെരഞ്ഞെടുപ്പ് മറയാക്കി നിര്‍ത്തലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എഎ റഹീം പറഞ്ഞു.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജെ പി നദ്ദ ധർമ്മടത്ത്; റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ യുഡിഎഫ് തടസപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളെ വഞ്ചിക്കുകയാണെന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. അന്നം മുടക്കികളായ യുഡിഎഫിനെതിരെ ഇന്ന് എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നും റഹീം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. സർക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്‌റ്റർ കിറ്റ്‌ മുടക്കാനും പ്രതിപക്ഷ നേതാവ്‌ പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്,‌ മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്.

എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷൻ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.

shortlink

Post Your Comments


Back to top button