Latest NewsNewsInternational

1187 ഡിഗ്രി സെല്‍ഷ്യസില്‍ തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ച് കടന്ന് യുവതി സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്

എത്യോപ്യയിലെ ഏറ്റവും വലിയ സജീവ അഗ്‌നിപര്‍വതമായ എര്‍ട്ട അലേയിലെ ലാവത്തടാകമാണ് കരീന മുറിച്ചു കടന്നത്

ആഡിസ് അബാബ : 1187 ഡിഗ്രി സെല്‍ഷ്യസില്‍ തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ച് കടന്ന് യുവതി സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്. ബ്രസീല്‍ സ്വദേശിനിയായ ഡോ.കരീന ഒലിയാനി എന്ന 38 കാരിയാണ് ലാവ തടാകം മുറിച്ചു കടന്ന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. തടാകത്തിനു കുറുകെ വലിച്ചു കെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റര്‍ ദൂരമാണ് കരീന സഞ്ചരിച്ചത്.

എത്യോപ്യയിലെ ഏറ്റവും വലിയ സജീവ അഗ്‌നിപര്‍വതമായ എര്‍ട്ട അലേയിലെ ലാവത്തടാകമാണ് കരീന മുറിച്ചു കടന്നത്. തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്‌നിപര്‍വതത്തിന്റെ ക്രേറ്റര്‍ ഗര്‍ത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. എര്‍ട്ട അലേയ്ക്ക് 613 മീറ്റര്‍ (2,011 അടി) ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ദുഷ്‌കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം. ലോഹ വടം വലിച്ചു കെട്ടുന്നതിനായി ഇതില്‍ വിദഗ്ദ്ധനായ കാനഡ സ്വദേശി ഫ്രെഡറിക് ഷുറ്റ് കരീനയെ സഹായിച്ചു. ലാവ തടാകത്തിന്റെ പല ഭാഗത്ത് ഉറപ്പിച്ച കമ്പികളിലേക്ക് ലോഹ വടം വലിച്ചു കെട്ടി സുരക്ഷിതത്വവും ഉറപ്പാക്കിയിരുന്നു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രായം കുറഞ്ഞ ബ്രസീലുകാരി, രണ്ടു വശത്തു നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ലാറ്റിനമേരിക്കക്കാരി, മൗണ്ട് കെ ടു കയറിയ ആദ്യ ബ്രസീലുകാരി, അനകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാര്‍ക്കിനുമൊപ്പം നീന്തിയ വനിത എന്നിങ്ങനെ ഒട്ടേറെ സാഹസിക ബഹുമതികള്‍ കരീന സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button