Latest NewsKeralaIndia

ബിജെപിയുടെ ആദ്യത്തെ രണ്ട് എംപിമാർ, ഇവരെയാണ് രാജീവ് ഗാന്ധി ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന് പരിഹസിച്ചത് – കെ കെ മനോജ്

1980 ഏപ്രില്‍ ആറിന് രൂപീകരിച്ച് വെറും 38 വർഷം കൊണ്ട് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായി കഴിഞ്ഞു.

ഏറ്റവും ആദ്യമായി ലോകസഭയിലെത്തിയ ബിജെപി എംപിമാരെ പരിചയപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. അന്ന് രാജീവ് ഗാന്ധി നാം രണ്ട് നമുക് രണ്ട് എന്നാണ് ബിജെപിയെ പരിഹസിച്ചത്. അപ്പോൾ കോൺഗ്രസ് പാർട്ടി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ്. എന്നാൽ 1980 ഏപ്രില്‍ ആറിന് രൂപീകരിച്ച് വെറും 38 വർഷം കൊണ്ട് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായി കഴിഞ്ഞു. മനോജിന്റെ പോസ്റ്റ് കാണാം:

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇവരാണ് ബിജെപിയുടെ ആദ്യത്തെ രണ്ട് MP മാർ.
എ.കെ. പട്ടേൽ, ജംഗ റെഡി.
1984 ൽ ജയിച്ച് ലോകസഭയിൽ എത്തിയപ്പോൾ ഇവരെയാണ് രാജീവ്‌ ഗാന്ധി “ഞങ്ങൾ രണ്ട്, ഞങ്ങടെ രണ്ട്” എന്ന് പറഞ്ഞ് കളിയാക്കിയത്.
ഇന്ന് ഇവരുടെ പാർട്ടി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ്. ചരിത്രത്തിന്റെ കാവ്യനീതിയായിരുന്നു ബി.ജെപി.
1980 ഏപ്രില്‍ ആറിന് രൂപീകരിച്ച് വെറും 38 വർഷം കൊണ്ട് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായി കഴിഞ്ഞു.
ബുദ്ധിചിന്തയേക്കാൾ ഹൃദയം കൊണ്ട്, മനസുകൊണ്ട് സ്വയംസേവക സഹോദരന്മാരായി..
വിപ്ലവമല്ല പരിവർത്തനോന്മുഖമാക്കാൻ..
വർഗചിന്തയില്ലാത്ത സമന്വയ ഏകാത്മതാദർശനം പകർന്ന്..
പ്രതികൂലതയെ അനുകൂലമാക്കി, സ്വയംസേവകരിൽ സ്നേഹവും ശ്രദ്ധയും ഭക്തിയും വളർത്തി..

വ്യക്തിയല്ല ആദർശമാണെന്ന് ആചരിച്ച്..
വ്യക്തിഗത പെരുമാറ്റത്തിൽ ഞാൻ വലിയവനാണെന്നോ അന്യരേക്കാൾ ശ്രേഷ്ഠനാണെന്നോ ഉള്ള വിചാരം അവസാനിപ്പിച്ച്..
സംഘത്തിന് സംഘടന നിറം മാത്രമേ ഉള്ളൂ എന്നറിഞ്ഞ്..
വിചാരവും ആചാരവും വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച്..
മനസ്സിൽ സന്ദേഹം വയ്ക്കാതെ നിത്യേന പ്രവർത്തിച്ച്, സംഘ കാര്യത്തിന്റെ നിപുണതക്കായ്..
പുതിയ ശാഖകൾ തുടങ്ങി, കോടിക്കണക്കിന് സ്വയം സേവകരെ വാർത്തെടുത്ത്..

സാംസ്കാരിക ദേശീയതയുടെ ഹൃദയ ചിന്തയുമായ്..
ആദർശധീരന്മാർ നടന്നു പോയ കനൽ വഴിത്താരകളായിരുന്നു നമ്മുക്ക് പ്രചോദനം, ഈ മുന്നേറ്റം രാഷ്ട്രത്തിന് വേണ്ടിയായിരുന്നു…നാം വിജയിക്കുവാൻ വേണ്ടിയായിരുന്നു…
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രാജനൈതിക പ്രസ്ഥാനം. ആദര്‍ശാടിത്തറ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച ഏകാത്മ മാനവ ദര്‍ശനം. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ എംഎല്‍എ ഉള്ള പാര്‍ട്ടിയാണിന്ന് ബി.ജെ.പി. പാര്‍ട്ടിക്കിന്ന് രാജ്യ ഭരണം, 272 ലോക്‌സഭാംഗങ്ങൾ, 1384 നിയമസഭാംഗങ്ങൾ, 67 രാജ്യസഭ അംഗങ്ങൾ, 21 സംസ്ഥാനങ്ങളില്‍ ഭരണം, 16 മുഖ്യമന്ത്രിമാര്‍ ഉണ്ട്.

പാര്‍ട്ടി രൂപീകരിക്കപ്പെട്ട് നാലാം വര്‍ഷം, 1984-ല്‍, പൊതുതെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ പാര്‍ട്ടിയായി ബിജെപി. പക്ഷേ, സീറ്റെണ്ണം വെറും രണ്ടായിരുന്നു.
1989-ല്‍ ബിജെപിക്ക് പൊതുതെരഞ്ഞെടുപ്പില്‍ 85 സീറ്റ്കിട്ടി. കോണ്‍ഗ്രസ് ഭരണത്തിനെതിരേ, പ്രത്യേകിച്ച് രാജീവ് ഗാന്ധിയുടെ അഴിമതിഭരണത്തിനെതിരേ ബോഫോഴ്‌സ് വിഷയമുയര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. സര്‍ക്കാരുണ്ടാക്കാനായില്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗബലം ഇല്ലാതെവന്നു. ബിജെപി വി.പി. സിങ്ങിനെ പ്രധാനമന്ത്രിയായി പിന്തുണച്ച് ആദ്യമായി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതിന്റെ നിര്‍ണ്ണായക പങ്ക് വഹിച്ചു. സര്‍ക്കാരില്‍ ചേര്‍ന്നില്ല, സര്‍ക്കാര്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്തു. തികച്ചും ആദര്‍ശാധിഷ്ഠിത നിലപാട്.

അടുത്ത പൊതു തെരഞ്ഞെടുപ്പ് വന്നത് രണ്ടുവര്‍ഷം കഴിഞ്ഞ് 1991-ല്‍ ആയിരുന്നു. ബിജെപിക്ക് 120 സീറ്റു കിട്ടി. പാര്‍ട്ടിക്ക് 1996 ലെ തെരഞ്ഞെടുപ്പില്‍ 161 സീറ്റു നേടാനായി. അടുത്ത തെരഞ്ഞെടുപ്പ് 1998-ല്‍ ആയിരുന്നു, സീറ്റ് 182 ആയി വര്‍ദ്ധിച്ചു. 1999 ലെ തെരഞ്ഞെടുപ്പിലും അത്രയും സീറ്റു നിലനിര്‍ത്തി. എങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചു. സര്‍ക്കാരില്‍ ഇരിക്കെയാണ് 2004 ല്‍ തെരഞ്ഞെടുപ്പ് വന്നത്, സീറ്റെണ്ണം കുറഞ്ഞു 138 ആയി. അടുത്ത തെരഞ്ഞെടുപ്പില്‍, 2009 ല്‍ സീറ്റെണ്ണം 116 ആയി. എന്നാല്‍, 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റു നേടി, ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷമായ 272 സീറ്റെണ്ണത്തിനേക്കള്‍ 10 സീറ്റു കൂടുതല്‍ ലഭിച്ചു.
അടല്‍ ബിഹാരി വാജ്‌പേയി ആദ്യത്തെ അദ്ധ്യക്ഷൻ.

അടല്‍ജിയുടെ അദ്ധ്യക്ഷ കാലത്തിന് ശേഷം 1986 മുതല്‍ നാലുവര്‍ഷം അദ്വാനി അദ്ധ്യക്ഷൻ.
അദ്വാനിക്കു ശേഷം ഡോ. മുരളീ മനോഹര്‍ ജോഷി 1991 മുതൽ 1993 വരെ ബിജെപി അദ്ധ്യക്ഷൻ. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി 120 സീറ്റാണ് അന്ന് നേടിയത്.
1993 മുതല്‍ 98 വരെ വീണ്ടും അഞ്ചുവര്‍ഷം അദ്വാനി അദ്ധ്യക്ഷനായി തുടർന്നു.
1998 മുതൽ 2000 വരെ കുശഭാവ് താക്കറെ അദ്ധ്യക്ഷൻ. ബിജെപി ആദ്യമായി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയത് ഇക്കാലത്താണ്.
2000 ല്‍ ആന്ധ്രയില്‍ നിന്നുള്ള തൊഴിലാളി നേതാവ് ബംഗാരു ലക്ഷ്മണ്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റു.

അന്ന് കേന്ദ്രം ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ബിഹാരി വാജപേയി പ്രധാനമന്ത്രിയായി എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുകയായിരുന്നു.
2001 മുതല്‍ 2002 വരെ ജന കൃഷ്ണ മൂര്‍ത്തി അദ്ധ്യക്ഷൻ. 2002 മുതൽ 2004 വരെ എം. വെങ്കയ്യ നായിഡുവായി പാര്‍ട്ടി അദ്ധ്യക്ഷന്‍. ഇക്കാലത്ത് പാര്‍ട്ടിയുടെ അടിത്തറ രാജ്യ വ്യാപകമായി വ്യാപിച്ചുകഴിഞ്ഞിരുന്നു.
2004 – 2005 എല്‍. കെ. അദ്വാനി അദ്ധ്യക്ഷൻ.
2005 – 2009 രാജ്‌നാഥ് സിങ് അദ്ധ്യക്ഷനായി.
2010 ല്‍ നിതിന്‍ ഗഡ്കരി പാര്‍ട്ടി അദ്ധ്യക്ഷനായി.
2013 – 2014 രാജ്‌നാഥ് സിങ് വീണ്ടും അദ്ധ്യക്ഷനായി.
2014 മുതല്‍ അദ്ധ്യക്ഷ പദവിയില്‍ തുടരുന്ന അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്നു.

എല്ലാ ജില്ലയിലും പ്രവർത്തനമുള്ള BJP ലോകത്തിലെ ഏറ്റവും രാഷ്ടീയ പാർട്ടിയാണ്. ബിജെപി ഒറ്റയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഭരിക്കാന്‍ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതല്‍ ജനപ്രതിനിധികൾ, എംഎല്‍എമാർ ഉള്ള പാർട്ടിയാണിന്ന് BJP. ബിജെപിക്ക് 272 ലോക്‌സഭാംഗങ്ങളുണ്ട്. രാജ്യവ്യാപകമായി ഇന്ന് 1384 നിയമസഭാംഗങ്ങളുണ്ട്.
1993-ല്‍ 1501 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്ന് 813 പേരേ ഉള്ളു!

രാജ്യസഭയില്‍ ബിജെപിക്ക് 67 അംഗങ്ങളായി. (കോണ്‍ഗ്രസിന് 51, എങ്കിലും, എന്‍ഡിഎ കക്ഷികള്‍ക്കെല്ലാംകൂടി 87 പേരും പ്രതിപക്ഷത്തിനാകെ 158 പേരുമാണ്, ആകെ സീറ്റ് 245)
രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ പാര്‍ക്കുന്നിടം ബിജെപി പ്രതിപക്ഷത്തിലോ ഭരണത്തിലോ ആണ്. കോണ്‍ഗ്രസും മറ്റു കക്ഷികളും ഭരിക്കുന്ന പ്രദേശത്തെ ജനസംഖ്യയുടെ ഒമ്പതിരട്ടി ജനങ്ങളുടെ പ്രദേശം. കൃത്യമായി പറഞ്ഞാല്‍, 2011 ലെ സെന്‍സസ് പ്രകാരം 84,98,25,030 പേര്‍ (ജനസംഖ്യയുടെ 70.18 ശതമാനം) പേര്‍ വസിക്കുന്ന പ്രദേശത്തെ സംസ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്. ആകെ ലോക്‌സഭാ എംപിമാരില്‍ 67 ശതമാനം ഈ പ്രദേശത്താണ്. അതായത് 38 വയസ് തികയുന്ന പാര്‍ട്ടിയുടെ വളര്‍ച്ചയേക്കാള്‍ ചുമതല വലുതാണ്.

ആര്‍എസ്എസില്‍ നിന്ന് പ്രചോദിതനായി, അതില്‍ പ്രവര്‍ത്തിച്ച്, അതിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ച വ്യക്തി പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ ജനസംഘം, ബിജെപി വഴിയില്‍ ആദര്‍ശത്തിന്റെ മുറതെറ്റാതുള്ള വളര്‍ച്ചയുടെ ചരിത്രമാണ് കാണാനാകുന്നത്. പാര്‍ട്ടിയുടെ ദര്‍ശനവും ആദര്‍ശവും മാര്‍ഗ്ഗവും രൂപപ്പെടുത്തിയവരും കഠിന കണ്ടക ആകീര്‍ണ്ണമായ ആ വഴിത്താരകളിലുടെ സഞ്ചരിച്ചവും സ്വയം അര്‍പ്പിച്ചവരും ത്യജിച്ചവരും ചോര ചിന്തിയവരും ചേര്‍ന്നു വളവും വെള്ളവും നല്‍കിയ പ്രസ്ഥാനത്തിന്റെ ഇടറാത്ത യത്രയില്‍ കൂടുതല്‍ പേരെ അണിചേര്‍ക്കുകയാണ് നമ്മുടെ ദൗത്യം.
ആദർശധീരന്മാർ നടന്നു പോയ കനൽ വഴിത്താരകളാണ് നമ്മുക്ക് പ്രചോദനം, ഈ മുന്നേറ്റം രാഷ്ട്രത്തിന് വേണ്ടിയാണ്. നാം വിജയിക്കുവാൻ വേണ്ടിയാണ്.

കെ കെ മനോജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button