KeralaLatest NewsNews

ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം; ജേക്കബ് തോമസ്

ഇരിങ്ങാലക്കുട : താന്‍ സര്‍വീസിലിരിക്കെ തയ്യാറാക്കിയ ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് മുന്‍ ഡിജിപിയും ഇരിങ്ങാലക്കുടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഡോ. ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് ശാസ്ത്രീയമായി പരിശോധിക്കുന്ന കേരള ആന്റി കറപ്ഷൻ ഇൻഡക്സിൽ 2017 ൽ ഒന്നാം സ്ഥാനത്തെത്തിയത് തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു. തൊട്ടുപിന്നിൽ റവന്യൂ വകുപ്പും. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ, പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച 26 നിർദ്ദേശങ്ങളിൽ ഒന്നു പോലും നടപ്പായില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

Read Also :  1187 ഡിഗ്രി സെല്‍ഷ്യസില്‍ തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ച് കടന്ന് യുവതി സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്

ഈ വർഷം അവസാനത്തോടെ തയ്യാറാക്കുന്ന പുതിയ ഇൻഡക്സിൽ കൂടുതൽ കൃത്യതയും സമഗ്രമായ വിലയിരുത്തലുകളും യഥാർത്ഥ്യമാക്കുന്നതിന് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ തുടങ്ങിയതായും പഴയതിനെ അപേക്ഷിച്ച് കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിച്ച അഴിമതിയുടെ തോത് വിശകലന വിധേയമാക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button