NattuvarthaLatest NewsNews

തീർത്ഥാടകരുടെ വാൻ മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കുട്ടിക്കാനം; ശബരിമല തീർഥാടകരുടെ വാനിന്റെ നിയന്ത്രണം നഷ്ട്ടപെട്ട് അപകടം. 16 പേർക്ക് അപകടത്തിൽ പരിക്കേറ്റു. കുമളി –കോട്ടയം റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപം രാവിലെ എട്ടിനായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തിൽ റോഡിൽ മറിഞ്ഞ വാഹനം 400 അടി താഴ്ചയുള്ള കൊക്കയുടെ ഓരത്തു നിന്നതു മൂലം വൻ ദുരന്തം ഒഴിവായിരിക്കുന്നു.

 

തമിഴ്നാട് വെല്ലൂരിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. നാട്ടുകാരും മറ്റു റോഡിലൂടെ വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി. പരുക്കേറ്റു മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വെല്ലൂർ സ്വദേശികൾ: നവീൻകുമാർ (40),

എസ്. മണികണ്ഠൻ (33), തിരുമാൾ (35), കതിരവൻ (38), ദൊരൈസ്വാമി (59), സുരേഷ്ജ്യോതി (46), എൻ.മണികണ്ഠൻ(31), രാജേഷ് (28), എഴിമലൈ(40), ജീവനാഥൻ (46), ബാലയാൻ (39), വെങ്കിടേശ്വൻ (40), ഡി.മണികണ്ഠൻ (39) ശരവണൻ (27), ദിനേശ് (21), കോട്ടി (32).

shortlink

Related Articles

Post Your Comments

Related Articles


Back to top button