Latest NewsNews

എൽ ഡി എഫ് പ്രവർത്തകർ മദ്യലഹരിയിലായിരുന്നെന്ന് ഷോൺ ജോർജ്ജ്

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ച്‌ കയറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്.
വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കഥയാണതെന്നും അവര്‍ക്ക് ഭ്രാന്താണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ

ഷോണ്‍ ജോര്‍ജ് പറഞ്ഞത് ഇങ്ങനെ: “ഞാന്‍ കൈപ്പള്ളിയില്‍ നിന്ന് ഏണ്ടയാറിലേക്ക് വരുകയായിരുന്നു. അപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെ എല്ലാവരെയും ഞാന്‍ കൈ പൊക്കി കാണിച്ചു, സ്ഥാനാര്‍ത്ഥിയെയും കാണിച്ചു. അത് കഴിഞ്ഞ ഒരു കിലോമീറ്റര്‍ മുന്നോട്ട് വന്നപ്പോള്‍ ഒരു ബൈക്കില്‍ രണ്ടു പേര്‍ നല്ല മദ്യലഹരിയില്‍ എന്റെ വാഹനത്തിന് നേരെ വന്നു.

എന്റെ വാഹനം വെട്ടിച്ച്‌ മാറ്റി. അതിനിടയില്‍ ബൈക്ക് ചെറുതായൊന്ന് തട്ടി. പിന്നെ ആ വാഹനം പിന്നെയും 100 മീറ്റര്‍ കൂടി മുന്നോട്ട് പോയി, കുഴിയിലേക്ക് ചാടി. ഞാന്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നിറങ്ങി നാട്ടുകാരെയും കൂട്ടി, അവരെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവര്‍ വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും ഉണ്ടാക്കിയ കഥയാണത്. അവര്‍ക്ക് ഭ്രാന്താണ്. എന്റെ വാഹനം ആര്‍ക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച്‌ കയറ്റാന്‍. എന്റെ അപ്പന്‍ മത്സരിക്കുമ്ബോള്‍ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാന്‍ അത്ര ബോധമില്ലാത്തവനാണോ.?” ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടയിലേക്ക് ഷോണ്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമണത്തില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ് ഈരാറ്റുപേട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button