Latest NewsNewsIndia

കാമുകൻ്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി; യുവാവിന് ദാരുണാന്ത്യം, കാരണം ഞെട്ടിക്കുന്നത്

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച്‌ ആക്രമിച്ച യുവാവ് മരിച്ചു

ആഗ്ര: കാമുകിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ ദേവേന്ദ്ര രജ്പുത്തിന് നേരെ കാമുകിയായ സോനം പാണ്ഡേ ആസിഡ് ഒഴിച്ചത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. യുവാവിന് നേരെ ആസിഡ് ഒഴിക്കുന്നതിനിടയിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ കാസ്ഘഞ്ജ് സ്വദേശിയാണ് ദേവേന്ദ്ര രജ്പുത്ത്. ആശുപത്രി ജീവനക്കാരായിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് രണ്ടു പേരും രണ്ടിടങ്ങളിലേക്ക് ജോലി മാറി പോയെങ്കിലും ബന്ധം തുടരുകയായിരുന്നു. വിവാഹിതയായ സോനത്തിന് ഒരു പെണ്‍കുഞ്ഞുമുണ്ട്. ഭര്‍ത്താവും കുഞ്ഞും മറ്റൊരിടത്തായിരുന്നു താമസം.

Also Read:സംസ്ഥാനം വന്‍ കടക്കെണിയിൽ; എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

ആഗ്രയിലെ ഗാന്ധാരി ഏരിയയില്‍ ഒറ്റയ്ക്കായിരുന്നു സോനം താമസിച്ചിരുന്നത്. ആഗ്രയില്‍ ജോലി ലഭിച്ചതോടെ ദേവേന്ദ്രയും ഇവിടേക്ക് എത്തി. ഇരുവരും മിക്ക ദിവസവും കാണുമായിരുന്നു. ദേവേന്ദ്ര യുവതിയുടെ വീട്ടിലെ സ്ഥിരസന്ദർശകനായിരുന്നു. ഇതിനിടയിലാണ് ദേവേന്ദ്രയുടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുന്നത്. ഏപ്രില്‍ 28 ന് വിവാഹം നടത്താനും തീരുമാനിച്ചു. സോനവുമായുള്ള ബന്ധം യുവാവ് വീട്ടിൽ പറഞ്ഞില്ല.

കാമുകന്‍ വിവാഹം കഴിക്കുന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് സോനം ആക്രമണത്തിന് പദ്ധതിയിട്ടത്. വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് സോനം യുവാവിനെ ഫോണിൽ വിളിച്ചു. വീട്ടിലെത്തിയ ശേഷം വിവാഹത്തിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ സോനം നേരത്തേ കരുതിവെച്ച ആസിഡ് ദേവേന്ദ്രയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സോനം ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button