KeralaNattuvarthaLatest NewsNews

സംസ്ഥാനം വന്‍ കടക്കെണിയിൽ; എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനം വന്‍ കടക്കെണിയിലാണെന്നും, എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മന:പൂര്‍വ്വം മറച്ചുവെയ്ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

‘അധികാരത്തിലെത്തിയപ്പോള്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്ന് ചൂണ്ടിക്കാട്ടി ധവളപത്രം ഇറക്കിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ് കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673 കോടിയായിരുന്നു. അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ അത് 1,57000 കോടിരൂപയായിരുന്നു. അഞ്ചുകൊല്ലം കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ 78327 കോടിമാത്രമാണ് കടം എടുത്തത്’. ഇക്കാലയളവില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആകമാനം. യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുകയും ചെയ്തതായി മുല്ലപ്പള്ളി പറഞ്ഞു.

‘എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3.28 ലക്ഷം കോടി രൂപയാണ്. ഇതിന് പുറമെയാണ് കിഫ്ബിയെടുത്ത 12000 കോടിയുടെ കടം. ചുരുക്കത്തില്‍ രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടബാധ്യത. മാര്‍ച്ച്‌ മാസത്തെ ക്ഷേമ പെന്‍ഷന്‍ സർക്കാർ മന:പൂര്‍വ്വം വൈകിപ്പിക്കുന്നത് തെരഞ്ഞെടുപ്പിന് മുമ്പായി ഏപ്രില്‍ ആദ്യവാരം നല്‍കാനാണ്’. സാമൂഹ്യക്ഷേമ പെന്‍ഷനെ വോട്ടിന് മാത്രമായിട്ട് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നതിന് തെളിവാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button