Latest NewsNewsIndiaCrime

കാമുകിയെ കാണാന്‍ എത്തിയ 19കാരനെ അടിച്ചുകൊന്നു, മൃതദേഹം ചാക്കിലാക്കി കുളത്തില്‍ തള്ളി; പെണ്‍കുട്ടി അറസ്റ്റില്‍

ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കുളത്തില്‍ തള്ളുകയായിരുന്നു

ലക്‌നൗ: കാമുകിയെ കാണാന്‍ വീട്ടിൽ എത്തിയ 19കാരനെ അടിച്ചുകൊന്നു. മീററ്റ് ജില്ലയിലാണ് സംഭവം. ബിഎ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അഭിഷേകാണ് കൊല്ലപ്പെട്ടത്. അഭിഷേകുമായി പെൺകുട്ടി പ്രണയത്തിലാണെന്നു കണ്ടുപിടിച്ച വീട്ടുകാരാണ് കൊലയ്ക്ക് പിന്നിൽ.

പെണ്‍കുട്ടിയെ കൊണ്ട് നിര്ബന്ധിപ്പിച്ചു വീട്ടിലേയ്ക്ക് യുവാവിനെ വീട്ടുകാര്‍ തന്ത്രപൂര്‍വ്വം വരുത്തുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കുളത്തില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

read also:ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്, സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നു; ചെന്നിത്തലയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി

അഭിഷേകുമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍, മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. അഭിഷേക് 12 തവണ വിളിച്ചതായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button