Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

’30 വർഷങ്ങൾക്കു മുൻപ് സത്യപ്രതിജ്ഞ ചെയ്ത വി. സുകുമാരൻ എന്ന മന്ത്രി വളർന്ന് ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന മുഖ്യ മന്ത്ര…

കേരള മുഖ്യമന്ത്രിയായി നടൻ മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘വൺ’. റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് ആശംസകളർപ്പിച്ച് രംഗത്തുവന്നത്. നിരവധി പ്രമുഖരും ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു. അതിൽ വ്യത്യസ്തമാകുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നേക്ക് മുപ്പത് വർഷങ്ങൾക്ക് മുൻപ് തന്റെ ചിത്രത്തിലൂടെ മമ്മൂട്ടിയെന്ന നടൻ വി.സുകുമാരൻ എന്ന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഇക്കഴിഞ്ഞ കാലങ്ങളിൽ ആ മന്ത്രി വളർന്ന് ഇന്നിതാ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി തീയറ്ററുകളിൽ എന്നായിരുന്നു ബാലചന്ദ്രമേനോൻ ഫേസ്ബുക്കിൽ കുറിച്ചത്.

 

“ഇന്നേക്ക് മുപ്പതു വർഷങ്ങൾക്കു മുൻപ് എന്റെ ഈ ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടൻ വി. സുകുമാരൻ എന്ന മന്ത്രിയായി…

Posted by Balachandra Menon on Sunday, 28 March 2021

 

മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ മധു, ബാലചന്ദ്ര മേനോന്‍, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലിം, ബിനു പപ്പു, വിവേക് ഗോപന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button