KeralaLatest NewsNews

വീണ്ടും സ്വർണ്ണവേട്ട ; വിമാനത്താവളത്തിൽ പിടികൂടിയത് 35 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണ്ണ മി​ശ്രി​തം

കോ​ഴി​ക്കോ​ട് : ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീണ്ടും സ്വർണ്ണം പിടികൂടി. 765 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​തം ആണ് ഇന്ന് പിടികൂടിയത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് ഇവ പിടികൂടിയത്.

ശ​രീ​ര​ത്തി​ലെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം കണ്ടെത്തിയത്. ഏകദേശം 35 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വര്‍ണമാണ് പിടികൂടിയത്. താ​മ​ര​ശേ​രി സ്വ​ദേ​ശി ഹ​ര്‍​ഷാ​ദി​ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ദു​ബാ​യി​ല്‍ നിന്നാണ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button