KeralaNattuvarthaLatest NewsNews

കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലി, ഏത് വിധേനയും ജയിക്കുകയെന്നതാണ് അവരുടെ ലക്‌ഷ്യം; കെ.സുധാകരൻ

കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്നും, ഇടതുപക്ഷം ഭരിക്കുന്ന കാലയളവിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുളള കളളവോട്ട് എന്നും ഉണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സംസ്ഥാനത്ത് 80 വയസിന് മുകളിലുളളവർക്കുളള വോട്ടിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായും കെ.സുധാകരൻ ആരോപിക്കുന്നു. പേരാവൂരിലെ സംഭവത്തെ മുൻനിർത്തി, തപാൽ വോട്ട് ശേഖരിച്ച് പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയാണ് ഉദ്യോഗസ്ഥർ മടങ്ങുന്നതെന്നും ഇവർക്ക് ഐ. ഡി കാർഡ് പോലും ഇല്ലെന്നും സുധാകരൻ ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് സംവിധാനം ആകെ ലോക്ക് ചെയ്‌തിരിക്കുകയാണ്. ആവശ്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുകയാണ്. ഇടത് അനുഭാവികൾ മാത്രമാണ് ഡ്യൂട്ടിയിലുളളത്. കളളവോട്ടിന് പ്രതിക്കൂട്ടിൽ നിന്ന ഉദ്യോഗസ്ഥർ വരെ ഡ്യൂട്ടിയിലുണ്ട്’. 95 ശതമാനം ഉദ്യോഗസ്ഥരും ഇടത് ആഭിമുഖ്യമുളളവരാണെന്നും സുധാകരൻ ആരോപിച്ചു.

പയ്യന്നൂർ പോലുളള സ്ഥലങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചതെന്നും വനിതാ ഉദ്യോഗസ്ഥരാകുമ്പോൾ ഭീഷണിപ്പെടുത്തി കളളവോട്ട് ചെയ്യാമെന്നും സുധാകരൻ ആരോപിച്ചു. വനിതാ ജീവനക്കാർക്ക് എത്ര മാത്രം പിടിച്ചു നിൽക്കാൻ കഴിയുമെന്നും ഒന്ന് ശബ്‌ദമുയർത്തിയാൽ അവർ നിശബ്‌ദരാകില്ലേയെന്നും സുധാകരൻ ചോദിച്ചു. ഏത് വിധേനയും ജയിക്കുകയെന്ന രീതിയിലാണ് സി.പി.എമ്മിന്റെ പ്രവർത്തനമെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button