KeralaLatest NewsNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിറ്റ് വിതരണം ; എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിനെതിരെ പരാതി

കൊല്ലം : പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്ക് വാഹനത്തിൽ കിറ്റ് എത്തിച്ചുനൽകിയ കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ എം. മുകേഷ് വിവാദത്തിൽ. കഴിഞ്ഞ ദിവസം തങ്കശ്ശേരി വാടി തീരദേശ മേഖലയിലെ പ്രചാരണത്തിനിടെയായിരുന്നു സംഭവം.

Read Also : വീണ്ടും സ്വർണ്ണവേട്ട ; വിമാനത്താവളത്തിൽ പിടികൂടിയത് 35 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണ്ണ മി​ശ്രി​തം

അതേ സമയം , താൻ സ്വീകരണം ഏറ്റുവാങ്ങുന്ന സമയത്ത് തന്നെ മത്സ്യ തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റ് റേഷൻ കടയിൽ നിന്നും അവിടെ എത്തിചേർന്നുവെന്നായിരുന്നു ഫേസ്ബുക്കിൽ മുകേഷ് കുറിച്ചത്. എന്നാൽ വോട്ട് പിടിക്കാൻ വേണ്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നേതാക്കൾ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു എന്നാണ് ആക്ഷേപം. എംഎൽഎ യുടെ നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപിയും കോൺഗ്രസും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button