KeralaLatest NewsNews

അമിത് ഷായെ പുച്ഛിച്ച് തള്ളി മമതാ ബാനര്‍ജി

വോട്ടെണ്ണുന്നതിനു മുമ്പാണോ ബി.ജെ.പിക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണം പറയുന്നത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ 30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടുമെന്ന് അമിത് ഷാ പറഞ്ഞതിനെ പരിഹസിച്ച് മമത ബാനര്‍ജി. വോട്ട് എണ്ണുന്നതിന് മുമ്പ് എങ്ങനെയാണ് ഒരാള്‍ക്ക് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു. അമിത് ഷായുടെ പേര് പറയാതെയായിരുന്നു മമതയുടെ വിമര്‍ശനം. പോളിംഗ് കഴിഞ്ഞിട്ട് ഒരു ദിവസമേ ആകുന്നുള്ളൂ. എട്ട് ഘട്ട വോട്ടെടുപ്പും കഴിഞ്ഞ് മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതിന് മുമ്പേ എങ്ങനെയാണ് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു.

Read Also : എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്; എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ആർക്ക്? സുരേഷ് ഗോപി

30 ല്‍ 26 സീറ്റും കിട്ടുമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് 30 സീറ്റും കിട്ടുമെന്ന് പറയാത്തത്. ബാക്കി നാല് സീറ്റ് നിങ്ങള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കൊടുത്തോ- നന്ദിഗ്രാമിനടുത്ത ചാന്ദിപൂര്‍ മണ്ഡലത്തില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കവെ മമത ചോദിച്ചു. ഇത്തവണ നന്ദിഗ്രാമിലാണ് മമത മല്‍സരിക്കുന്നത്. അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button