KeralaLatest NewsNews

എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്; എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ആർക്ക്? സുരേഷ് ഗോപി

വോട്ട് നോട്ടയ്ക്ക് അല്ലെങ്കില്‍ സിപിഎമ്മിനെതിരെ ചെയ്യണമെന്നും സുരേഷ് ഗോപി

തൃശൂർ: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനു പ്രതികരണവുമായി നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നു ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. വോട്ട് നോട്ടയ്ക്ക് അല്ലെങ്കില്‍ സിപിഎമ്മിനെതിരെ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. കെഎന്‍എ ഖാദര്‍ എന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. തലശേരിയില്‍ വോട്ട് ഷംസീറിനെതിരെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button