Latest NewsNewsIndiaCrime

വി​മാ​ന​യാ​ത്ര​ക്കി​ടെ എമർജൻസി എക്​സിറ്റ്​ തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വാ​രാ​ണ​സി: വി​മാ​ന​യാ​ത്ര​ക്കി​ടെ എ​മ​ർ​ജ​ൻ​സി എ​ക്​​സി​റ്റ്​ ​തു​റ​ക്കാ​ൻ ​ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ൻ അറസ്റ്റിൽ ആയിരിക്കുന്നു. ഡ​ൽ​ഹി-​വാ​രാ​ണ​സി സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം ഉണ്ടായിരിക്കുന്നത്.

മാ​ന​സി​ക ബു​ദ്ധി​മു​ട്ട്​ ​അ​നു​ഭ​വി​ക്കു​ന്ന​യാ​ളാ​ണ്​ വി​മാ​ന​യാ​ത്ര​ക്കി​ടെ പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന്​ ഫൂ​ൽ​പു​ർ സ്​​േ​റ്റ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ പ​റ​ഞ്ഞു. ഇ​യാ​ളെ വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ന്ന​തു​വ​രെ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വെയ്ക്കുകയുണ്ടായി.

വി​വ​രം എ​യ​ർ ട്രാ​ഫി​ക്​ കം​ട്രോ​ള​റെ അ​റി​യി​ച്ച പൈ​ല​റ്റ്, വി​മാ​നം നി​ല​ത്തി​റ​ക്കാ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സ്​​പൈ​സ്​​ജെ​റ്റ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ര​നെ സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സി​ന്​ കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button