Latest NewsKeralaNews

മത്സ്യ തൊഴിലാളികൾക്ക് ധനസഹായം ; വമ്പൻ പ്രഖ്യാപനങ്ങളുമായി രാജ്‌നാഥ് സിംഗ് വർക്കലയിൽ

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മിന് വേണ്ടി വോട്ട് ആഭ്യർത്ഥിക്കാനാണ് രാജ്‌നാഥ് സിംഗ് വർക്കലയിലെത്തിയത്. ആവേശം നിറഞ്ഞ മുദ്രവാക്യം വിളികളോടെയാണ് വർക്കലയുടെ മണ്ണിലേക്ക് കേന്ദ്ര പ്രതിരോധ മന്ത്രിയെ ജനം വരവേറ്റത്.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിറ്റ് വിതരണം ; എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിനെതിരെ പരാതി

വർക്കല താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിക്കൊപ്പം ആരംഭിച്ച റോഡ് ഷോയ്ക്ക് വാദ്യമേളങ്ങളും കേരളീയ കലാരൂപങ്ങളും മാറ്റേകി. ബിജെപിയുടെയും ബിഡിജെഎസിന്റെയും നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്.

റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ റോഡ് ഷോ അവസാനിച്ചപ്പോൾ രാജ്‌നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്തു. കൃഷിക്കാർക്കുള്ള കിസാൻ സമ്മാൻ നിധിക്ക് സമാനമായി മത്സ്യ തൊഴിലാളികൾക്കും 6000 രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button