KeralaNattuvarthaLatest NewsNews

സി.പി.എം വിശ്വാസികൾക്ക് എതിര്, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യം; സ്മൃതി ഇറാനി

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കൾക്കു മാത്രമല്ല, മുഴുവൻ വിശ്വാസികൾക്കും എതിരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോഴിക്കോട് എലത്തൂരിൽ ബി.ജെ.പി സ്ഥാനാർഥി ടി.പി. ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നുഅവർ.

വിശ്വാസികൾക്ക് എതിരായതുകൊണ്ടാണ് ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന സി.എ.എ നിയമത്തെ എതിർക്കുന്നതെന്നും അവർ പറഞ്ഞു . ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യമാണ്. ഭക്തരെ ഉപദ്രവിച്ച എൽ.ഡി.എഫ് സര്‍ക്കാരിനോട് ജനം പൊറുക്കില്ലെന്നും സ്മൃതി ഇറാനികൂട്ടിച്ചേത്തു .

സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയാണെങ്കിൽ, ബംഗാളിൽ ഇരുവരും ദോസ്തിയാണ്. സി.പി.എം പാർട്ടി സംരക്ഷിക്കാൻ വേണ്ടിയും, കോൺഗ്രസ് സാമ്രാജ്യം സംരക്ഷിക്കാൻ വേണ്ടിയും തെരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജനങ്ങൾക്കു വേണ്ടി മത്സരിക്കാനിറങ്ങുന്നതു ബി.ജെ.പി മാത്രമാണെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button