Latest NewsNewsInternational

ബുർഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ ; പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ

കൊളംബോ : ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ നീക്കത്തിനെതിരെ ശ്രീലങ്കയിലെ മതമൗലികവാദികൾ.

Read Also : സ്പെഷ്യല്‍ അരി വിതരണം : വിലക്കിനെതിരെ സർക്കാർ കോടതിയിലേക്ക് 

രജപക്സെ സർക്കാർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കടന്നാക്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധത്തിനിറങ്ങുകയാണ് മുസ്ലീം സംഘടനകൾ .

ബുർഖ നിരോധനം പോലെയുള്ള നയങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നീങ്ങുകയാണ് ശ്രീലങ്കൻ സർക്കാരെന്നാണ് മത സംഘടനകളുടെ ആരോപണം . രാജ്യത്ത് താമസിക്കാനാകാത്ത സ്ഥിതിയായതിനാൽ മുസ്ലീം മത വിശ്വാസികൾ ശ്രീലങ്ക വിടാനൊരുങ്ങുകയാണെന്ന് പ്രചാരണവും നടത്തുന്നുണ്ട് . അത് വഴി ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ തങ്ങൾക്ക് ഉറപ്പിക്കുകയാണ് മുസ്ലീം സംഘടനകളുടെ ലക്ഷ്യം .

സർക്കാർ തീരുമാനം തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും , ശ്രീലങ്കയിൽ തുടരാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെന്നുമാണ് മുസ്ലീം സ്ത്രീകളുടെ പ്രതികരണം . പല വീടുകളിലും പുരുഷന്മാർ വിദേശത്ത് തൊഴിലവസരങ്ങൾ തേടുകയാണെന്നും അവർ പറയുന്നു .
ബുർഖ നിരോധനത്തിന്റെ പേരിൽ ഇസ്ലാമിക രാജ്യങ്ങളെ രജപക്സെ സർക്കാരിന് എതിരാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട് . ബുർഖ നിരോധിക്കുന്നത് ശ്രീലങ്കയിലെ മുസ്ലീങ്ങൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെയും വികാരങ്ങൾക്ക് ഹാനികരമാകുമെന്ന് കൊളംബോയിലെ പാകിസ്താൻ അംബാസഡർ സാദ് ഖട്ടക് ട്വീറ്റ് ചെയ്തു.

ഭീകരവാദത്തിന്റെ പേരിൽ ബുർഖ നിരോധിക്കുന്നതും , മദ്രസകൾ അടച്ചു പൂട്ടുന്നതും മുസ്ലീം സമുദായത്തെ കളങ്കപ്പെടുത്തുമെന്നാണ് മുസ്ലീം ആക്ടിവിസ്റ്റുകളുടെ ആരോപണം . രാജ്യത്ത് മുസ്ലീം പ്രവർത്തകരെ അനിയന്ത്രിതമായി അറസ്റ്റ് ചെയ്യുകയാണെന്ന പരാതിയും അവർ ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button