KeralaNattuvarthaLatest NewsNews

കേന്ദ്രം നൽകിയത് 170000 കോടി, കേരളത്തിൽ വികസനം ശൂന്യം; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ 1,70,000 കോടി രൂപ നൽകിയെങ്കിലും അതിനുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ കാണുന്നില്ലെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. കേരളത്തിനായി റെയിൽവെ പദ്ധതികൾ അനുവദിച്ചെങ്കിലും കേരള സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകുന്നില്ല. കേരളത്തിലെ 100% റെയിൽ പാതയും വൈദ്യുതീകരിച്ച കേന്ദ്രം പക്ഷപാതം കാണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റെ കാര്യത്തിൽ കേന്ദ്ര സഹായങ്ങൾ ഇരട്ട എൻജിൻ തീവണ്ടി പോലെയാണെന്നും, ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്നും പീയുഷ് ഗോയൽ പറഞ്ഞു. എൽ.ഡി.എഫ് ശബരിമലയിൽ ഭക്തരെ തടയുമ്പോൾ, യു.ഡി.എഫ് രണ്ടുഭാഗത്തു നിന്നും സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ ജനങ്ങളെ വോട്ടു ബാങ്കിനായി വിഭജിക്കുകയാണെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.

വർഷങ്ങളായി കേരളം അഴിമതിയിലും വർഗീയതയിലും രാഷ്ട്രീയ ആക്രമണങ്ങളിലും പെട്ടുഴലുകയാണെന്നും, എൽ.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പീയുഷ് ഗോയൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button