Latest NewsKeralaNews

അസഭ്യം പറഞ്ഞുവെന്നാരോപണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്‌ഐ- യൂത്ത് കോൺഗ്രസ് സംഘർഷം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം. കല്ലറ പാട്ടറയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഒരു ഡിവൈഎഫ്ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്.

Read Also: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

യൂത്ത് കോൺഗ്രസ് ക്ലലറ മണ്ഡലം പ്രസിഡന്റ് ഷജിൻ, സെക്രട്ടറി ഷഹ്നാസ്, ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. യുഡിഎഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി സമാപിച്ചതിന് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. കോൺഗ്രസ് പ്രവർത്തകൻ എൽഡിഎഫ് പ്രവർത്തകരെ അസഭ്യം പറഞ്ഞു എന്നാരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പാങ്ങോട് പോലീസ് എത്തിയാണ് പ്രവർത്തകരെ സംഭവ സ്ഥലത്ത് നിന്നും പിരിച്ചു വിട്ടത്.

Read Also: ഒൻപത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ആളാണ് വിപ്ലവത്തെക്കുറിച്ച് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button