Latest NewsIndia

രാഷ്ട്രീയ കൊലപാതകക്കേസ് : മാവോയിസ്റ്റ് അനുഭാവിയായ തൃണമൂൽ നേതാവ് അറസ്റ്റിൽ

പൊലീസ് അതിക്രമങ്ങൾക്കെതിരെ മാവോയിസ്റ്റ് പിന്തുണയോടെ രൂപീകരിച്ച സംഘടനയുടെ മുൻ കൺവീനർ കൂടിയാണ് ഇയാൾ.

കൊൽക്കത്ത ∙ സിപിഎം നേതാവ് പ്രബിർ മഹാതോയെ 2009ൽ കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഛത്രദാർ മഹാതോ (50) അറസ്റ്റിൽ. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ് നടക്കുന്ന ലാൽഗഡിൽ വോട്ട് ചെയ്ത ശേഷം വീട്ടിലെത്തിയ അദ്ദേഹത്തെ തൊട്ടുപിന്നാലെ എത്തിയ എൻഐഎ സംഘം, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

read also: തെ​ളിവിനെ​​ന്ന വ്യാ​ജേ​ന ശേ​ഖ​രി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ ഡി.​വി.​ആ​ര്‍ സച്ചിൻവാസേ മീ​ത്തിന​ദി​യി​ൽ എറിഞ്ഞു

2008ൽ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ എന്നിവരുടെ വാഹനവ്യൂഹം കുഴിബോംബ് വച്ച‌ു തകർക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ച കേസിൽ 10 വർഷത്തെ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് അതിക്രമങ്ങൾക്കെതിരെ മാവോയിസ്റ്റ് പിന്തുണയോടെ രൂപീകരിച്ച സംഘടനയുടെ മുൻ കൺവീനർ കൂടിയാണ് ഇയാൾ. ഇതിൽ നിന്നെല്ലാം രക്ഷപെടാനുള്ള മറയായാണ് തൃണമൂൽ പ്രവർത്തനം എന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button