KeralaLatest NewsNews

ഭക്ഷ്യകിറ്റ് ഔദാര്യമല്ല, അതാര് നല്‍കിയാലും ഔദാര്യമാകില്ല : സുരേഷ് ഗോപി

തൃശൂര്‍: ഭക്ഷ്യകിറ്റ് ആരുടേയും ഔദാര്യമല്ലെന്നും അതാര് നല്‍കിയാലും ഔദാര്യമാകില്ലെന്നും നടനും എം.പിയും തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. കിറ്റ് നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയാലും അത് ഒരിക്കലും ഔദാര്യമല്ലെന്നാണ് ഒരു മലയാള മാദ്ധ്യമത്തിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

Read Also : ഫിറോസിക്കയെ കാണണമെന്ന് മന്ത്രി കെ.ടി.ജലീലിനോട് ആവശ്യപ്പെട്ട ആ കൊച്ചുമിടുക്കിയുടെ അടുത്തേയ്ക്ക് ഓടിയെത്തി ഫിറോസ്

ഭക്ഷ്യകിറ്റ് നല്‍കുക എന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അതവര്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ‘ അത് സ്വന്തം തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയിടരുതെന്നും അങ്ങനെ ചെയ്യുന്നത് ഭയങ്കര അല്‍പ്പത്തരമാണെന്നും’ നടന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button