Latest NewsNewsIndia

ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് മരണം

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ റിയാസ് അഹമ്മദും പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്.

Read Also :  ‘ലൗ ജിഹാദ്’; ജോസ് കെ. മാണിയുടേത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയെന്ന് വി.മുരളീധരന്‍ വി.മുരളീധരന്‍

സോപോറിലെ മുനിസിപ്പല്‍ ഓഫിസിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുനിസിപ്പല്‍ കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിനാണ് വെടിവെയ്പ്പില്‍ ഗുരുതര പരിക്കേറ്റത്.

 

shortlink

Related Articles

Post Your Comments


Back to top button