Latest NewsKeralaNews

സന്ദീപ് വാചസ്പതിയും അനൂപ് ആന്റണിയും കാരണം ആലപ്പുഴയും അമ്പലപ്പുഴയും ഒരാഴ്ച കൊണ്ട് മാറി; മാറ്റങ്ങളിങ്ങനെ, ഭയന്ന് സിപിഎം

സന്ദീപ് വാചസ്പതിയുടെ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചന ഏറ്റു

സന്ദീപ് വാചസ്പതി, അനൂപ് ആൻ്റണി- ആലപ്പുഴയിലേയും അമ്പലപ്പുഴയിലേയും എൻ ഡി എ സ്ഥാനാർത്ഥികൾ. കണ്ട് ശീലിച്ച രീതിയിലല്ല, ഇവരുടെ വോട്ട് തേടലും പ്രചാരണവും. വേറിട്ട രീതിയിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന്, അവരോട് പ്രനങ്ങളും ആകുലതകളും ചോദിച്ചറിഞ്ഞ് സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകിയാണ് ഇവർ ഓരോ ദിവസവും മുന്നേറുന്നത്. വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി നിൽക്കുന്ന ഇവരുടെ പ്രചരണരീതിയെ സി പി എം അക്ഷാർത്ഥത്തിൽ ഭയന്നു തുടങ്ങിയിരിക്കുന്നു. ഇവർ സംസാരിച്ചു കഴിയുമ്പോൾ പാർട്ടി ഗ്രാമങ്ങളിൽ അടക്കം ജനം കയ്യടിക്കുന്നുവെന്ന് പറയുകയാണ് ജിതിൻ കെ ജേക്കബ്. ജിതിൻ കെ ജേക്കബ് തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

Also Read:‘ഉറപ്പാണ് എല്‍ ഡി എഫ്’; ഒരാഴ്ചയ്ക്കിടെ പരസ്യത്തിലൂടെ കിട്ടിയ വരുമാനം പുറത്ത്

സന്ദീപ് വചസ്പതി, അനൂപ് ആന്റണി എന്നീ NDA സ്ഥാനാർഥികൾ കാരണം ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ താളം തെറ്റുന്നു എന്ന പരാതി ഉയരുന്നു. കയർ, തീരദേശ മേഖലയിൽ അടക്കം ഇത് കാര്യമായി ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇവർ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന രീതിയാണ് പ്രശ്നം. പൊതുജനങ്ങളോട് ഓരോ വിഷയങ്ങളെ കുറിച്ചും വസ്തുതകൾ നിരത്തിയാണ് സംസാരിക്കുന്നത്. കർഷക സമരം, പൗരത്വ നിയമം, പെട്രോൾ വിലവർദ്ധനവ് എന്നിവയൊക്കെ ലളിതമായി വിവരിച്ചു കൊടുക്കുന്നു. ഇതൊക്കെ വലിയ രീതിയിൽ മലയാളം മാധ്യമങ്ങളെ കൊണ്ട് തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുക ആയിരുന്നു. ഇവർ സംസാരിച്ചു കഴിയുമ്പോൾ പാർട്ടി ഗ്രാമങ്ങളിൽ അടക്കം ജനം കയ്യടിക്കുന്നു.

അത് തന്നെയുമല്ല പുന്നപ്ര – വയലാർ വിഷയത്തിൽ സന്ദീപ് ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി ചാണകം, ഗുജറാത്ത്‌, ശൂലം, ഭ്രൂണം എന്നിവ മാത്രമേ ഉള്ളൂ. ഇവരെ പേടിച്ച് ഇവർ ഓരോ ദിവസവും പര്യടനം നടത്തുന്ന മേഖലകളിൽ ബന്തിന്റെ അവസ്ഥയാണ്. ആരും പുറത്ത് ഇറങ്ങരുത് എന്നാണ് പാർട്ടി ഉത്തരവ്. തിരഞ്ഞെടുപ്പ് ഫലത്തേക്കാൾ അവർ ഭയക്കുന്നത് ജനം സത്യം അറിയുന്നതാണ്. ദാരിദ്ര്യം ഉണ്ടെങ്കിൽ അല്ലേ അടിമകളായി ജനത്തെ കിട്ടൂ. ജനത്തെ ദാരിദ്യത്തിൽ നിന്ന് കരകയറ്റാൻ അന്തങ്ങൾ സമ്മതിക്കും എന്ന് നിങ്ങൾ വിചാരിക്കുന്നുവോ നിഷ്ക്കളങ്കരെ.

https://www.facebook.com/jithinjacob.jacob/posts/3746654655404312

shortlink

Related Articles

Post Your Comments

Related Articles


Back to top button