Latest NewsNewsIndia

സ്വര്‍ണക്കടത്തില്‍ പുത്തന്‍ വിദ്യ, ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി

ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ചെന്നൈ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്

ചെന്നൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ പുതിയ വിദ്യ. അത്തരത്തില്‍ വ്യത്യസ്തമായൊരു പരീക്ഷണമാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊളിഞ്ഞത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരെ നിരീക്ഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ തലമുടിയും വലിപ്പവും കണ്ടപ്പോള്‍ സംശയം. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി അവരെ വിളിപ്പിച്ചു. മുടി ഇളകാന്‍ തുടങ്ങി. തലയിലുള്ളത് വിഗ് ആണെന്ന് മനസ്സിലാക്കിയ പരിശോധകര്‍ അത് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു. പ്രത്യേക രീതിയില്‍ തുറക്കാന്‍ പറ്റുന്ന വിഗിനകത്ത് നിന്ന് കുഴമ്പ് രൂപത്തില്‍ സ്വര്‍ണം സൂക്ഷിച്ചതായി കണ്ടെത്തി. 595 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ രാമനാഥപുരം സ്വദേശി മഗ്രൂബ് അക്ബര്‍ അലി (39), ചെന്നൈ സ്വദേശി സുബൈര്‍ ഹസന്‍ (26) എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് എത്തിയ ഫ്‌ളൈ ദുബായ് എഫ് സെഡ് 8515 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.

Read Also : എന്നെ കാണാന്‍ ആരുടേയും അനുവാദം വേണ്ട, നിങ്ങളുടെ സഹോദരനായി മകനായി സുഹൃത്തായി എന്നും ഞാനുണ്ടാകും : സന്ദീപ് വാര്യര്‍

സമാന രീതിയില്‍ സ്വര്‍ണം കടത്തിയ മൂന്ന് പേരും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇവരില്‍ നിന്ന് 96.57 ലക്ഷം രൂപ വിലമതിക്കുന്ന 2.08 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2.53 കോടി രൂപ വിലമതിക്കുന്ന 5.5 കിലോയിലധികം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button