COVID 19Latest NewsNewsOmanGulf

ഒമാനില്‍ 1173 പേര്‍ക്ക് കൂടി കോവിഡ് ബാധ

മസ്‍കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ് പേര്‍ക്ക് കൂടി കൊവിഡ് കാരണം മരിക്കുകയുണ്ടായി. രാജ്യത്തെ കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിനായി ഞായറാഴ്‍ച മുതല്‍ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ട്.

ഇതുവരെ ഒമാനില്‍ 1,58,056 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,43,398 പേരാണ് രോഗമുക്തരായത്. 1669 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗമുക്തി നിരക്ക് 91 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 88 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 507 ആയി. ഇവരില്‍ 154 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button