Latest NewsNewsInternational

മഞ്ഞുരുകുമോ? അഫ്ഗാന്‍ വിഷയം ചർച്ചചെയ്യാനൊരുങ്ങി ഇന്ത്യയും പാകിസ്താനും

ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്ന് ഡല്‍ഹി എക്കണോമിക് കോണ്‍ക്ലെയ് വില്‍ സംബന്ധിക്കാനെത്തിയ സമയത്ത് ജയ്ശങ്കറും പറഞ്ഞിരുന്നു.

ദുഷാന്‍ബെ: അഫ്ഗാന്‍ വിഷയം ചർച്ചചെയ്യാനൊരുങ്ങി ഇന്ത്യയും പാകിസ്താനും. അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കൂടാതെ വിവിധ അന്താരാഷ്ട്ര സംഘനടാപ്രതിനിധികളും സംബന്ധിക്കും. തജികിസ്താന്റെ തലസ്ഥാമായെ ദുഷാന്‍ബെയിലാണ് സമ്മേളനം നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ തിങ്കളാഴ്ച തജികിസ്താനിലേക്ക് പുറപ്പെട്ടു. അതേസമയം അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ-പാക് ഉഭയകക്ഷി സമ്മേനത്തിന് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജയ്ശങ്കറും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേശിയും ഒരേ യോഗത്തിലാണ് പങ്കെടുക്കുന്നത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

2003ലെ വെടിനിര്‍ത്തല്‍ കരാര്‍ നിരവധി തവണ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഒരു മാസം മുമ്പാണ് അത് വീണ്ടും നടപ്പാക്കാനുള്ള തീരുമാനം നയതന്ത്രപരമായി ഇന്ത്യയും പാകിസ്താനും എടുത്തത്. അതിനുശേഷം ഇതാദ്യമാണ് ഇരു മന്ത്രിമാരും മുഖാമുഖം കാണുന്നത്. ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധപ്പെട്ട ക്ഷണങ്ങളൊന്നും ഇന്ത്യന്‍ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് ഖുറേശി പറഞ്ഞു. ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്ന് ഡല്‍ഹി എക്കണോമിക് കോണ്‍ക്ലെയ് വില്‍ സംബന്ധിക്കാനെത്തിയ സമയത്ത് ജയ്ശങ്കറും പറഞ്ഞിരുന്നു.

അതേസമയം ജയ്ശങ്കര്‍ ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ അഫ്ഗാന്‍ പ്രസിഡന്റിനെയും കണ്ടു. കാണും. ഇറാന്‍ വിദേശകാര്യമന്ത്രിയുമായ ചര്‍ച്ച ഊഷ്മളമായിരുന്നുവെന്ന് ജയ്ശങ്കര്‍ പറഞ്ഞു. തുര്‍ക്കിയുമായി നടന്ന ചര്‍ച്ച അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button