CricketLatest NewsNewsSports

ബുമ്ര മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു

ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസിന്റെ ബയോ ബബിളിൽ ചേർന്നു. മുംബൈയിലെത്തിയ ബുമ്രയ്ക്ക് ഇനി ക്വാറന്റൈൻ പൂർത്തിയാക്കണം. ബുമ്ര തന്നെയാണ് ക്വാറന്റൈനിലാണെന്ന് വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അവസാന കുറച്ചു കാലമായി കളത്തിന് പുറത്തിരുന്നു ബുമ്ര. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 മത്സരങ്ങളിലും ഏകദിനത്തിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

അതേസമയം താരത്തിന്റെ കല്യാണം ആയതിനാലാണ് ഇന്ത്യൻ ടീമിൽ നിന്ന് ഇടവേള എടുത്തത്. ടെലിവിഷൻ അവതാരക സഞ്ജന ഗണേഷിനെയാണ് ബുമ്ര വിവാഹം കഴിച്ചത്. ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎൽ 14-ാം സീസണിന്റെ ആദ്യമത്സരം മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button